ചില ദിവസങ്ങളിലെ രാവിലകളിൽ കുളിക്കാൻ വളരെയധികം  സങ്കടമായിരുന്നു. കഴിഞ്ഞ രാത്രിയിൽ നീ തന്ന ഗന്ധം ഒരിക്കലും  കഴുകികളയാനുള്ളതല്ല എന്ന് എപ്പോഴും ആത്മഗതം പറയാറുണ്ട്. സ്വമേധയാ അത് കഴുകികളയാൻ പലപ്പോഴും മനസ്സനുവദിക്കാറില്ല. ആ ദിവസങ്ങളിൽ ഒരു ശ്വാസത്തിന്റെ  അകലത്തിൽ ഞാൻ അവന്റെ അടുത്ത് പോകാറുള്ളൂ,   സംസാരിക്കാറുളൂ.
എന്തൊരു ഉന്മത്തമാണ് ആ ശ്വാസത്തിനും വിയർപ്പിനും .

ആ  മുറിയിലെ കാറ്റിൽ ഇളകുന്ന  അവളുടെ ചെമ്പിച്ച മുടി അരക്കെട്ട് വരെ  മറഞ്ഞു കിടക്കുന്നതും , ആർക്കും കാണാൻ പറ്റാതെ അവളിൽ മാത്രം ഒതുങ്ങി ആകാശം കാണാതെ ഒളിഞ്ഞു മാറിടത്തെ ഭംഗി കൂട്ടുന്ന ആ കാക്കപുള്ളിയും! ഇത്രയേറെ സുന്ദരിയായ,  ഒരു പാമ്പിനെ പോലെ വരിഞ്ഞു മുറുക്കി ഒരാണിനെ പ്രണയം കൊണ്ടും,  കാമം കൊണ്ടും  ഇല്ലാതാക്കാൻ കഴിയുന്ന ഒരു  സ്ത്രീയെ അയാൾ ഇതിനുമുമ്പ് കണ്ടിട്ടേയുണ്ടാകില്ല.

ഇന്നലെ അവളുടെ നഖം കൊണ്ട് പലയിടത്തായി പോറിയ മുറിവുകൾ നോക്കാനായി  തണുപ്പിനെ അതിജീവിക്കാൻ എന്നപോലെ  അവളൊരു പാമ്പിനെ പോലെ പുതപ്പിന്റെ ഉള്ളിലേക്ക് ഇഴഞ്ഞു പോകുമ്പോൾ ഹൃദയം നിലക്കുന്ന പോലെ തോന്നി പോകും.  ആ തണുപ്പിലും അവൻ വിയർക്കും, നഖംകൊണ്ട് പോറിയ അവന്റെ തുടയും,  വയറും,  നെഞ്ചും,  കഴുത്തും അവൾ മാറി മാറി പരിശോധിക്കും.  ആ  നീലിച്ച തുടയിൽ വിരലുകൊണ്ട് കുത്തി നോവിക്കും,  ഒരു പ്രാന്തിയെ പോലെ അവൾ പിന്നെയും പ്രയാണം തുടരും.  എത്ര ഭോഗിച്ചാലും പരസ്പരം പ്രണയവും,  കാമവും മടുക്കുന്നില്ല.

അവൾ അയാൾക്കൊരു അത്ഭുതമാണ്.  പുതിയ അനുഭവവും കൂടിയായിരുന്നു.

ഉറങ്ങാൻ കഴിയാത്ത രാത്രികളും ,  ഉറക്കം നഷ്ടപ്പെട്ട രാത്രികളും,  ചടച്ചിരുന്ന പകലുകൾ, കള്ളും - പുകയിലയും മാത്രമുള്ള സായാഹ്നങ്ങൾ,   ഒന്നും അല്ലാതായ ദിന-രാത്രങ്ങൾ എല്ലാം താണ്ടി അയാൾ അവളിൽ എത്തുമ്പോൾ എത്രയോ രാത്രികളിൽ കുടിച്ചും വലിച്ചും നശിപ്പിച്ച ഒരു നിമിഷത്തെ പോലും ഓർക്കാൻ സമ്മതിക്കാതെ അവളിലേക്ക് മാത്രം ഒതുക്കി നിർത്തുന്നു.

പ്രണയം അവളെ എന്തെന്നില്ലാതെ വളരെ അസ്വസ്ഥതയാക്കിയിരുന്നു,  അതിലുപരി കാമമൊരു  ഇഷ്ടിക ചൂള പോലെയവളിൽ ചുട്ടു പഴുത്ത് കിടക്കുന്നു. ഉമിയിൽ എരിയുന്ന സ്വർണ്ണം പോലെ ഒരു പ്രത്യേക തിളക്കം ആ കണ്ണുകളിൽ കാണാം,  അവളെ കണ്ട പാടെ അയാൾക്കതു വ്യക്തമായി.

അവളുടെയുള്ളിൽ ആർക്കും ചിന്തിക്കാൻ പോലും പറ്റാത്തവണ്ണം ആഴത്തിൽ നിഘൂടതകൾ നിറഞ്ഞ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അടിത്തട്ടുകളുള്ള  ഒരു കടൽ ചലനമില്ലാതെ കിടപ്പുണ്ട്, മുകൾവശം ശാന്തമായ് അതങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളുടെ പഴക്കം കാണും. അതിലൊരു  ചെറിയ ചലനമോ,  സ്പർശനമോ തട്ടിയാൽ മതി കുത്തിയൊലിച്ചു സർവ്വതും നശിപ്പിക്കാൻ വണ്ണം ശക്തിയുള്ള ഒരു അഗ്നിപർവതം ആകും.   അയാൾ ഒന്നു സ്പർശിക്കുക മാത്രം ചെയ്താൽ മതി ആ പർവ്വതത്തിൽ നിന്നും പ്രണയവും,  കാമവും ലാവകണക്കെ പുറത്തേക്കൊഴുകി അയാളെ പരമോന്നതിയിൽ എത്തിക്കാൻ.

ആ രാത്രികളിൽ പലവട്ടം അവൾ ഭയപ്പെടുത്തും വിധം അവനുനേരെ ഫണം പൊക്കി നിന്നിട്ടുണ്ട്. അവളോടൊപ്പമുള്ള  അവന്റെ  രാത്രികൾക്കു അവസാനം ഉണ്ടായിരുന്നില്ല എന്നാണ് സത്യം. പരസ്പരം കെട്ടുപിണഞ്ഞും,  കെട്ടഴിഞ്ഞും,  ഫണം പൊക്കി ഉഗ്രവിഷം ചീറ്റാനുള്ള രണ്ട് വിഷപ്പാമ്പുപോലെ പിണഞ്ഞ് കിടക്കും.  അങ്ങ് ആഴത്തിൽ ഭൂമിയുടെ ഗർഭപാത്രത്തിൽ വരെ പടർന്നു ഇറങ്ങി പോയ വേരുകൾ പോലും കരിച്ചു കളയാൻ ഉള്ള ശക്തിയുണ്ട് അവളുടെ നീളത്തിൽ അവന്റെ നെഞ്ചിൽ പടർന്നു കിടക്കുന്ന മുടിയിഴകൾക്ക്. അവളുടെ ആ പരകായ പ്രവേശം അയാളെ അത്ഭുതപെടുത്തുന്നു,  അയാൾ അവളെ തേടി വന്നിരുന്ന രാത്രികളിൽ എല്ലാം ആ അത്ഭുതം അയാൾ അനുഭവിച്ചറിഞ്ഞതാണ്.


അവനിൽ പടർന്നു പന്തലിച്ചു വളരാൻ അവൾക്കു നിമിഷനേരം മതി. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ ശരീരവും,  അഴിച്ചിട്ട അവളുടെ മുടിയും വെളുത്തവാവിലെ ആൽമരം പോലെ വളഞ്ഞും,  പുളഞ്ഞും ഇളംകാറ്റിൽ ആടിയുലയുന്ന പോലെ അയാൾക്ക് തോന്നി.  സകലതും മറന്നവൾ പലതവണ അയാളിലേക്ക് അവളുടെ വിഷം കുത്തിവെക്കുമ്പോൾ അയാൾ അവളുടെ പേര് മന്ത്രിച്ചു കൊണ്ടിരുന്നു.

പുരുഷനെ ഇത്രമേൽ കാമിക്കാൻ ഒരു സ്ത്രീക്ക് കഴിയുമോ എന്നയാൾക്ക്‌ തോന്നിപ്പോയി. ഒതുക്കിവെച്ച അവളുടെ മുടികെട്ട് പലതവണ അഴിഞ്ഞു വീണിട്ടും കെട്ടിവെക്കാതെ അയാളെ അവളുടെ ഓരോ  ലോകവും കാണിച്ചു കൊടുത്തു.

അയാൾക്ക് അത്ഭുതം തന്നെയാണവൾ!
ആ രാത്രിയെ ,  അയാളുടെ ഒന്നും നഷ്ടപ്പെടുത്താൻ ഇഷ്ടമില്ലാത്തവൾ.  അയാളുടെ ശിഷ്ടം ഭക്ഷിക്കാൻ വെറി പൂണ്ടു നടക്കുന്നവൾ ,  വിയർപ്പിന്റെ ഉപ്പിൽ പോലും ഗന്ധം കണ്ടെത്തുന്നവൾ.

അതിലുപരി മുഴുത്ത ഭ്രാന്തുള്ളവൾ!
ഒരു സർപ്പം പോലെ നാവോറു കളത്തിൽ നീളത്തിലുള്ള  മുടിയഴിച്ചിട്ടും പിന്നീട് വാർമുടി കെട്ടിവെച്ച് അയാൾക്ക്‌ വേണ്ടി തലതല്ലി ഇല്ലാതാകാൻ പോലും മടിയില്ലാത്തവൾ.
ആ രാത്രികൾക്ക്  അവിടെ അവസാനം ഇല്ല.
അയാൾ ഒടുവിൽ തോറ്റു മടങ്ങും അവളുടെ അടങ്ങാത്ത പ്രണയതിന്റെ മുന്നിൽ,  അവളുടെ കാമത്തിന്റെ മുന്നിൽ,  തോൽവി സമ്മതിച്ചു.

എങ്കിലും
അയാൾക്ക്‌ അവളൊരു ഭ്രാന്തിയാണ് !
മുഴുഭ്രാന്തി അതിലുപരി നവേറു കളത്തിലെ ഫണം പൊക്കിയാടുന്ന പെണ്ണ്  !

Aswathy Warrier
#lust #love #lustandlove #neverendinglove #greedyaboutlove

Comments

  1. മനസും ശരീരവും വെവ്വേറെ ആണ് മനുഷ്യനും രണ്ടു പ്രണയം അണു 1 ശരീരത്തോടും 1 മനസിനോടും പക്ഷെ എനിക്ക് 2 ഇനോടും അണു പ്രണയത്തിൽ അഴിന്ന് ഇറങ്ങി കാമത്തിലേക് പോകുന്ന ഒരു part ഉണ്ട്.. അത് ഒരു വേറെ feel തന്നെ ആണ് കാമം കൊണ്ട് കാമം മാത്രേ ഇല്ലാതാകാൻ പറ്റു പക്ഷെ ഇത് അങ്ങനെ അല്ല.

    ReplyDelete

Post a Comment

Popular posts from this blog

മേഘമൽഹാർ

ഭ്രാന്തന്റെ ചങ്ങല