Posts

മേഘമൽഹാർ

Image
" മേഘമൽഹാർ    പെയ്തിറങ്ങിയത്  ആ തെരുവുകളിൽ ആയിരുന്നില്ല . വരണ്ടുണങ്ങിയ ഏകാന്തഗലികളിലായിരുന്നു "   അതെ ... വീണ്ടും കണ്ടു ...മേഘമൽഹാർ . കന്യാകുമാരി യാത്രകൾ പലപ്പോഴും ഓർമ്മിപ്പിക്കുന്നത്   പകലിന്റെ   വേർപാടിൻറെ  വിരഹം മുഖത്തണിയുന്ന സന്ധ്യയുടെ  കരഞ്ഞു തുടുത്ത കവിളുകളെയും ,  കരയെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രണയംകൊണ്ടും ,ചുംബനം കൊണ്ടും മൂടുന്ന  തിരകളുടെ നിലക്കാത്ത പ്രണയത്തെ യും ആണ് . ഒന്ന് വിരഹപ്രണയത്തെ  ഓർമ്മിപ്പിക്കുമ്പോൾ മറ്റൊന്ന് അടങ്ങാത്ത പ്രണയത്തെ  മൂർത്തീഭാവമാണ് .  തിരമാലകൾ കടൽകരയെ  എത്ര അഗാതമായാണ് കെട്ടിപുണരുന്നത് .  പ്രണയത്തോടെ  നുരഞ്ഞു പതഞ്ഞു കരയുടെ മാറിലേക്ക് തിരമാലകൾ വന്നു പുണരുമ്പോഴുള്ള  ആ നിമിഷം പ്ര ത്യേക അനുഭുതിയാണ് നൽകുന്നത്  .  ഋതുഭേദങ്ങൾ അറിയാതെ , ജരാനരകൾ ഇല്ലാതെ  കരയെ വരിഞ്ഞു അഗാധമായി പുണരാനുള്ള തിരയുടെ അടങ്ങാത്ത ആ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല . കാരണങ്ങൾ ഇല്ലാതെ ഇത്രത്തോളം പ്രണയിക്കുന്നവർ ഇവർ മാത്രമാണീ  പ്രപഞ്ചത്തിൽ ഉള്ളതെന്നു തോന്നിപ്പോകുന്നു .ആ  പ്രണയത്തെ  പറ്റി ചിന്തിക്കുമ്പോഴും മനസ്സിലൊരു   വിങ്ങലായി നിൽക്കുന്നത്  രാജീവും നന്ദിതയും തന്നെയാണ്
Image
ചില ദിവസങ്ങളിലെ രാവിലകളിൽ കുളിക്കാൻ വളരെയധികം  സങ്കടമായിരുന്നു. കഴിഞ്ഞ രാത്രിയിൽ നീ തന്ന ഗന്ധം ഒരിക്കലും  കഴുകികളയാനുള്ളതല്ല എന്ന് എപ്പോഴും ആത്മഗതം പറയാറുണ്ട്. സ്വമേധയാ അത് കഴുകികളയാൻ പലപ്പോഴും മനസ്സനുവദിക്കാറില്ല. ആ ദിവസങ്ങളിൽ ഒരു ശ്വാസത്തിന്റെ  അകലത്തിൽ ഞാൻ അവന്റെ അടുത്ത് പോകാറുള്ളൂ,   സംസാരിക്കാറുളൂ. എന്തൊരു ഉന്മത്തമാണ് ആ ശ്വാസത്തിനും വിയർപ്പിനും . ആ  മുറിയിലെ കാറ്റിൽ ഇളകുന്ന  അവളുടെ ചെമ്പിച്ച മുടി അരക്കെട്ട് വരെ  മറഞ്ഞു കിടക്കുന്നതും , ആർക്കും കാണാൻ പറ്റാതെ അവളിൽ മാത്രം ഒതുങ്ങി ആകാശം കാണാതെ ഒളിഞ്ഞു മാറിടത്തെ ഭംഗി കൂട്ടുന്ന ആ കാക്കപുള്ളിയും! ഇത്രയേറെ സുന്ദരിയായ,  ഒരു പാമ്പിനെ പോലെ വരിഞ്ഞു മുറുക്കി ഒരാണിനെ പ്രണയം കൊണ്ടും,  കാമം കൊണ്ടും  ഇല്ലാതാക്കാൻ കഴിയുന്ന ഒരു  സ്ത്രീയെ അയാൾ ഇതിനുമുമ്പ് കണ്ടിട്ടേയുണ്ടാകില്ല. ഇന്നലെ അവളുടെ നഖം കൊണ്ട് പലയിടത്തായി പോറിയ മുറിവുകൾ നോക്കാനായി  തണുപ്പിനെ അതിജീവിക്കാൻ എന്നപോലെ  അവളൊരു പാമ്പിനെ പോലെ പുതപ്പിന്റെ ഉള്ളിലേക്ക് ഇഴഞ്ഞു പോകുമ്പോൾ ഹൃദയം നിലക്കുന്ന പോലെ തോന്നി പോകും.  ആ തണുപ്പിലും അവൻ വിയർക്കും, നഖംകൊണ്ട് പോറിയ അവന്റെ തുടയും,  വയറും,  നെഞ്ചും

മുടിപ്പൂക്കൾ.

                                    മരിച്ച് വിറങ്ങലിച്ച ശരീരം വെളുത്ത തുണിയിൽ  പൊതിഞ്ഞ് കെട്ടി വെച്ചിരിക്കുന്ന എന്നെ നീ കാണാൻ വരണം.  വരുമ്പോൾ എനിക്കായ് നിന്റെ കൈനിറയെ മഞ്ഞ ചെമ്പകം കൊണ്ടുവരാൻ മറക്കരുത്. ഇതുവരെ തുറന്നു പറയാൻ മടിച്ചതൊക്കെ പറയാൻ ഇപ്പോഴെങ്കിലും നിനക്ക് കഴിയണം.  സങ്കടം നടിച്ചു നിൽക്കുന്ന ജനങ്ങൾക്കിടയിൽ  ആരോടെങ്കിലും മുഖത്തെ തുണിയൊന്ന് മാറ്റാൻ പറയണം. വരിഞ്ഞു കെട്ടിയ എന്റെ ശരീരം ഒന്നു അയച്ചു കെട്ടാൻ നീ പറയണം.  നിനക്കു മാത്രമല്ലെ എനിക്കു ഇങ്ങനെ വരിഞ്ഞു മുറുകി കിടക്കുന്നത് ഇഷ്ടമല്ല എന്നറിയുളൂ. ഞാൻ കണ്ണടച്ച് കിടക്കുവാനെങ്കിലും എന്റെ കണ്ണിൽ നോക്കി പണ്ടൊരിക്കൽ ഇരുന്നപോലെ ഒരിക്കൽ കൂടി അൽപനേരം ഇരിക്കണം. അതേ പ്രണയത്തോടെ  നീ പറയാനുള്ളതെല്ലാം പറയണം എന്നോട്  കേൾക്കാൻ ഞാൻ കാതോർത്തു കാത്തിരിക്കുന്നു. എന്റെ മുഖത്തേക്ക് നോക്കുന്നതിനിടെ  നെറ്റിയിൽ നീയാദ്യമായും അവസാനമായും ഒരിക്കൽ... ഒരിക്കൽ മാത്രം ചുംബിക്കണം.നിനക്കു എന്റെ ചുണ്ടിലേക്കു  ഒന്ന് സൂക്ഷിച്ച് നോക്കിയാൽ കാണാം പ്രണയതിന്റെ മധുരം ഞാൻ അവസാനം വരെ അനുഭവിച്ചിരുന്നു. അപ്പോഴും ആ ചുണ്ടുകളിൽ നിഘൂഡത  ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ  മരിച്ച നിമിഷം നി
ഒരുമേൽക്കൂരക്കു താഴെ നിന്റെ  ശബ്‌ദം പെരുമ്പറ കൊട്ടുമ്പോൾ  തോറ്റുപോകുന്നത് ഞാനാണ്. ഓരോഅണുവിലും പ്രണയത്തിന്റെ മരണവും , ഉള്ളിലെ ഭയവും കൂടിക്കൂടി വരുന്നു . നാലുചുമരുകൾക്കുള്ളിൽ നിന്റെ  നിശ്വാസങ്ങൾ മുറുകിവരുമ്പോൾ  ഞാനെന്ന സ്ത്രീ പൂർണ്ണയാകുന്നു. പകയായും , പൂർണ്ണതക്കായും  നീ സമ്മാനിച്ച വേദനകൾ രണ്ടായി  പിരിഞ്ഞു പോകുന്നു . ഒന്നു  മരണത്തിലേക്കുള്ള വാതിൽ  തള്ളിത്തുറക്കാൻ നിർബന്ധിക്കുമ്പോൾ  മറ്റൊന്നു ജീവന്റെ തുടിപ്പായ് അവശേഷിക്കുന്നു. --- by  അശ്വതി വാര്യർ  ---
  " മാതാപിതാക്കൾക്കു സ്നേഹനിധിയായ  നല്ലൊരു മകളായിരുന്നില്ല , മുത്തശ്ശിക്കു കണ്ടുകൊണ്ടിരിക്കാൻ നല്ലൊരു പേരകുട്ടിയായിരുന്നില്ല , ബന്ധുക്കൾക്കു സഹായമുള്ള നല്ലൊരു ബന്ധുവായിരുന്നില്ല , സൃഹൃത്തുക്കൾക്കു തിരിച്ചു നല്ലൊരു സുഹൃത്തായിരുന്നില്ല , സഹപ്രവർത്തകർക്കു സഹായമനസ്സുള്ള സഹപ്രവർത്തകയായിരുന്നില്ല , സമൂഹത്തിനു പ്രയോജനമുള്ളോരു വ്യക്തിത്വമായിരുന്നില്ല , എനിക്കിതൊന്നും ആകാനുമാകില്ല ,  ഇങ്ങനെയാകാൻ പലരും നിർബന്ധിച്ചതുമില്ല " ,  എങ്കിലും ... "ഭർത്താവിനു കാമം തീർക്കാനുള്ള നല്ലൊരു ശരീരമായിരുന്നു, ശേഷം പലർക്കും തൃപ്തി നൽകിയൊരു തൊഴിലാളിയായിരുന്നു  നല്ലൊരു ലൈംഗീകത്തൊഴിലാളി ...   കൈപ്പറ്റിയ പണത്തിനു ആത്മാർഥതയുള്ള  നല്ലൊരു തൊഴിലാളി , അങ്ങനെ ആകാതിരിക്കാൻ കഴിയില്ല. ഒട്ടിക്കിടക്കുന്ന വയറു നിറക്കാനും , നഗ്നത മറക്കാനും  കെട്ടിയ പുതിയ വേഷപ്പകർച്ചയാണ് . അവസാനം വരെ അരങ്ങിൽ തിമർത്താടാനായ്  ഒരുക്കിയ ചായം പൂശിയ മാംസപിണ്ഡം." വികൃതമായ കഥകളേറെ പറഞ്ഞു തീർക്കാനുള്ള  ചടച്ച സ്ത്രീ ജീവിതങ്ങൾ - കേൾക്കാനാരുമില്ലെങ്കിലും  അവരങ്ങനെ പലതും

വ്രണപ്പെട്ട സദാചാരം.

പ്രണയത്തിൽ വിജയിച്ചവർക്കേ  പ്രണയത്തെപ്പറ്റി മിണ്ടാൻ പാടൂ ? വിവാഹിതയായാലും പ്രണയിച്ചവനെ  മനസ്സിൽ കൊണ്ട് നടക്കാൻ പാടില്ലെന്നുണ്ടോ ? അവനുമായി രതിയിലേർപ്പെടരുതെന്നുണ്ടോ ? പ്രസവ വേദനയറിഞ്ഞവളുടെ ഉള്ളിൽ  മാത്രമേ മാതൃത്വം നിറയുള്ളൂ ? പ്രണയവും , കാമവും , കയ്‌പ്പുള്ളതുമായ സൃഷ്ട്ടികൾ കവിയുടെ അനുഭവങ്ങൾ ആണെന്നാരു പറഞ്ഞു ? ഇവയൊക്കെയാണോ ഇക്കാലത്തെ കാട്ടുതീ ? എങ്കിൽ ഞാനിതെല്ലാം ആണ് . ഈ കാട്ടുതീയാണോ നിങ്ങളിലെ സദാചാരം മുറിപ്പെടുത്തിയത് ? ഇവയൊക്കെയാണോ  നിങ്ങളെന്നിൽ കണ്ടെത്തിയ ദുഷിപ്പ്‌ ? --- by  അശ്വതി വാര്യർ  --- #freedom #fire Aswathy Warrier

പ്രണയത്തിന്റെ ചങ്ങല

നമ്മൾ പല രാത്രികളും വെളുപ്പിച്ചിരുന്നത്  പ്രണയിച്ചു കൊണ്ടും , അവസാനിപ്പിച്ചതോ ഒരുതുള്ളി കണ്ണുനീരുകൊണ്ടുമായിരുന്നു. പല യാത്രകളും നാം തുടങ്ങിയിരുന്നത്  ഒരു നേർത്ത തലോടലോടെയായിരുന്നു . അവസാനിച്ചതോ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ. പല മോഹങ്ങളും  പങ്ക്കുവെച്ചതുമൊരു   ദീർഘ നിശ്വാസത്തോടെ ആയിരുന്നു . ഒരു ശ്വസോച്ഛാസത്തിന്റെ ആയുസുപോലുമില്ലാതെ അവസാനിക്കുകയും ചെയ്തു . ഒടുവിൽ പലതും പരസ്പരം  പങ്ക്കുവെച്ചതും , നൽകിയതും ഉള്ളിലെ ജീവന്റെ തുടിപ്പവസാനിക്കും വരെ  നീയുണ്ടാകുമെന്നു കരുതിയായിരുന്നു.  പക്ഷെ ഇപ്പോ നിന്റെ ശൂന്യത നികത്താൻ  പഴയതുപോലെ രാത്രികളും, പകലും  തിരിച്ചറിയാനാകാത്തവണ്ണം ഉന്മാദിയായി  ചങ്ങലക്കണ്ണിയിൽ ശരീരത്തെയും തളച്ചു  മനസിനെ പട്ടംപോലെ പറത്തിവിട്ടു  ആനന്ദിക്കുകയാണ് . -- by  അശ്വതി വാര്യർ -- #pranayam #maranam #aloness #depression Aswathy Warrier