പ്രണയത്തിന്റെ ചങ്ങല

നമ്മൾ പല രാത്രികളും വെളുപ്പിച്ചിരുന്നത് 
പ്രണയിച്ചു കൊണ്ടും , അവസാനിപ്പിച്ചതോ
ഒരുതുള്ളി കണ്ണുനീരുകൊണ്ടുമായിരുന്നു.

പല യാത്രകളും നാം തുടങ്ങിയിരുന്നത് 
ഒരു നേർത്ത തലോടലോടെയായിരുന്നു .
അവസാനിച്ചതോ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ.

പല മോഹങ്ങളും  പങ്ക്കുവെച്ചതുമൊരു  
ദീർഘ നിശ്വാസത്തോടെ ആയിരുന്നു .
ഒരു ശ്വസോച്ഛാസത്തിന്റെ ആയുസുപോലുമില്ലാതെ
അവസാനിക്കുകയും ചെയ്തു .

ഒടുവിൽ പലതും പരസ്പരം 
പങ്ക്കുവെച്ചതും , നൽകിയതും
ഉള്ളിലെ ജീവന്റെ തുടിപ്പവസാനിക്കും വരെ 
നീയുണ്ടാകുമെന്നു കരുതിയായിരുന്നു. 

പക്ഷെ ഇപ്പോ നിന്റെ ശൂന്യത നികത്താൻ 
പഴയതുപോലെ രാത്രികളും, പകലും 
തിരിച്ചറിയാനാകാത്തവണ്ണം ഉന്മാദിയായി 
ചങ്ങലക്കണ്ണിയിൽ ശരീരത്തെയും തളച്ചു 
മനസിനെ പട്ടംപോലെ പറത്തിവിട്ടു 
ആനന്ദിക്കുകയാണ് .

-- by  അശ്വതി വാര്യർ --
#pranayam #maranam #aloness #depression



Aswathy Warrier

Comments

Popular posts from this blog

മേഘമൽഹാർ

ഭ്രാന്തന്റെ ചങ്ങല