" മാതാപിതാക്കൾക്കു സ്നേഹനിധിയായ 
നല്ലൊരു മകളായിരുന്നില്ല ,
മുത്തശ്ശിക്കു കണ്ടുകൊണ്ടിരിക്കാൻ
നല്ലൊരു പേരകുട്ടിയായിരുന്നില്ല ,
ബന്ധുക്കൾക്കു സഹായമുള്ള
നല്ലൊരു ബന്ധുവായിരുന്നില്ല ,
സൃഹൃത്തുക്കൾക്കു തിരിച്ചു
നല്ലൊരു സുഹൃത്തായിരുന്നില്ല ,
സഹപ്രവർത്തകർക്കു സഹായമനസ്സുള്ള
സഹപ്രവർത്തകയായിരുന്നില്ല ,
സമൂഹത്തിനു പ്രയോജനമുള്ളോരു
വ്യക്തിത്വമായിരുന്നില്ല ,
എനിക്കിതൊന്നും ആകാനുമാകില്ല , 
ഇങ്ങനെയാകാൻ പലരും നിർബന്ധിച്ചതുമില്ല " , 

എങ്കിലും ...

"ഭർത്താവിനു കാമം തീർക്കാനുള്ള
നല്ലൊരു ശരീരമായിരുന്നു,
ശേഷം പലർക്കും തൃപ്തി നൽകിയൊരു
തൊഴിലാളിയായിരുന്നു 
നല്ലൊരു ലൈംഗീകത്തൊഴിലാളി ...  


കൈപ്പറ്റിയ പണത്തിനു ആത്മാർഥതയുള്ള 
നല്ലൊരു തൊഴിലാളി ,
അങ്ങനെ ആകാതിരിക്കാൻ കഴിയില്ല.
ഒട്ടിക്കിടക്കുന്ന വയറു നിറക്കാനും , നഗ്നത മറക്കാനും 
കെട്ടിയ പുതിയ വേഷപ്പകർച്ചയാണ് .
അവസാനം വരെ അരങ്ങിൽ തിമർത്താടാനായ് 
ഒരുക്കിയ ചായം പൂശിയ മാംസപിണ്ഡം."

വികൃതമായ കഥകളേറെ പറഞ്ഞു തീർക്കാനുള്ള 
ചടച്ച സ്ത്രീ ജീവിതങ്ങൾ - കേൾക്കാനാരുമില്ലെങ്കിലും 
അവരങ്ങനെ പലതും പുലമ്പിയും, 
പലരെയും പഴിച്ചും  ജീവിക്കുന്നു .

--- by അശ്വതി വാര്യർ --

#love #lust #Housewife #girl #women #marrage #life #relationship

Comments

Popular posts from this blog

മേഘമൽഹാർ

ഭ്രാന്തന്റെ ചങ്ങല