വ്രണപ്പെട്ട സദാചാരം.

പ്രണയത്തിൽ വിജയിച്ചവർക്കേ 
പ്രണയത്തെപ്പറ്റി മിണ്ടാൻ പാടൂ ?

വിവാഹിതയായാലും പ്രണയിച്ചവനെ 
മനസ്സിൽ കൊണ്ട് നടക്കാൻ പാടില്ലെന്നുണ്ടോ ?
അവനുമായി രതിയിലേർപ്പെടരുതെന്നുണ്ടോ ?

പ്രസവ വേദനയറിഞ്ഞവളുടെ ഉള്ളിൽ 
മാത്രമേ മാതൃത്വം നിറയുള്ളൂ ?

പ്രണയവും , കാമവും , കയ്‌പ്പുള്ളതുമായ
സൃഷ്ട്ടികൾ കവിയുടെ അനുഭവങ്ങൾ
ആണെന്നാരു പറഞ്ഞു ?

ഇവയൊക്കെയാണോ ഇക്കാലത്തെ കാട്ടുതീ ?
എങ്കിൽ ഞാനിതെല്ലാം ആണ് .
ഈ കാട്ടുതീയാണോ നിങ്ങളിലെ
സദാചാരം മുറിപ്പെടുത്തിയത് ?
ഇവയൊക്കെയാണോ 
നിങ്ങളെന്നിൽ കണ്ടെത്തിയ ദുഷിപ്പ്‌ ?

--- by  അശ്വതി വാര്യർ  ---
#freedom #fire


Aswathy Warrier

Comments

Popular posts from this blog

മേഘമൽഹാർ

ഭ്രാന്തന്റെ ചങ്ങല