മുടിപ്പൂക്കൾ.

                                    മരിച്ച് വിറങ്ങലിച്ച ശരീരം വെളുത്ത തുണിയിൽ  പൊതിഞ്ഞ് കെട്ടി വെച്ചിരിക്കുന്ന എന്നെ നീ കാണാൻ വരണം. വരുമ്പോൾ എനിക്കായ് നിന്റെ കൈനിറയെ മഞ്ഞ ചെമ്പകം കൊണ്ടുവരാൻ മറക്കരുത്.ഇതുവരെ തുറന്നു പറയാൻ മടിച്ചതൊക്കെ പറയാൻ ഇപ്പോഴെങ്കിലും നിനക്ക് കഴിയണം. സങ്കടം നടിച്ചു നിൽക്കുന്ന ജനങ്ങൾക്കിടയിൽ  ആരോടെങ്കിലും മുഖത്തെ തുണിയൊന്ന് മാറ്റാൻ പറയണം.

വരിഞ്ഞു കെട്ടിയ എന്റെ ശരീരം ഒന്നു അയച്ചു കെട്ടാൻ നീ പറയണം.  നിനക്കു മാത്രമല്ലെ എനിക്കു ഇങ്ങനെ വരിഞ്ഞു മുറുകി കിടക്കുന്നത് ഇഷ്ടമല്ല എന്നറിയുളൂ. ഞാൻ കണ്ണടച്ച് കിടക്കുവാനെങ്കിലും എന്റെ കണ്ണിൽ നോക്കി പണ്ടൊരിക്കൽ ഇരുന്നപോലെ ഒരിക്കൽ കൂടി അൽപനേരം ഇരിക്കണം. അതേ പ്രണയത്തോടെ  നീ പറയാനുള്ളതെല്ലാം പറയണം എന്നോട്  കേൾക്കാൻ ഞാൻ കാതോർത്തു കാത്തിരിക്കുന്നു.

എന്റെ മുഖത്തേക്ക് നോക്കുന്നതിനിടെ  നെറ്റിയിൽ നീയാദ്യമായും അവസാനമായും ഒരിക്കൽ... ഒരിക്കൽ മാത്രം ചുംബിക്കണം.നിനക്കു എന്റെ ചുണ്ടിലേക്കു  ഒന്ന് സൂക്ഷിച്ച് നോക്കിയാൽ കാണാം പ്രണയതിന്റെ മധുരം ഞാൻ അവസാനം വരെ അനുഭവിച്ചിരുന്നു.
അപ്പോഴും ആ ചുണ്ടുകളിൽ നിഘൂഡത  ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ മരിച്ച നിമിഷം നിന്നെയാണ് ഞാനോർത്തതെന്ന് നീ മനസ്സിലാക്കണം. ശരീരത്തിൽ നിന്ന് ആത്മാവ് അകന്നപാടേ ആദ്യം നിന്നരികിൽ ആണ് വന്നത് പക്ഷെ നിന്നിൽ പ്രണയം കാണാൻ കഴിഞ്ഞില്ല പകരം നിനക്കു ചുറ്റും വല്ലാത്ത പിതൃസ്നേഹം നിറഞ്ഞു നിൽക്കുന്നു.  ഞാൻ കാത്തിരിക്കുന്നു നിനക്കായ്‌ മറ്റൊരു  ചെമ്പകപൂക്കളത്തിനായ്.

ഞാനില്ലാത്ത ഈ ലോകത്തിൽ സന്തോഷമായി ജീവിക്കാൻ ഞാൻ നിനക്ക് നീട്ടിയ പ്രണയത്തിന്റെ  കണ്ണുനീർതുള്ളിയുടെ ഉപ്പുകലർന്ന ഓർമ്മകൾ നിന്നരികിൽ ഉപേക്ഷിച്ചു തിരിച്ചു എത്തിയപ്പോഴേക്കും എന്നെ എല്ലാരും കൂടി പൂക്കളാൽ പൊതിഞ്ഞു പക്ഷെ എന്നെ ഈ പൂക്കളും,  പൂക്കൂടകളും അസ്വസ്ഥതയാക്കുന്നു. ഞാൻ തിരഞ്ഞ, എന്റെ ഇഷ്ടപൂക്കൾ ഇല്ലാതെ ഈ നിലത്തു ഉറങ്ങാൻ കഴിയുന്നില്ല.. പക്ഷെ കൈനിറയെ  പൂക്കളും , മനസ്സ് നിറയെ പ്രണയവുമായി നീയരികിൽ വന്നപ്പോൾ ഇനിയെന്തിനി ശവംനാറി പൂക്കൾ എന്റെ ശരീരത്തിൽ. ആ പൂക്കൾ നീയെന്റെ മുടികളിൽ കോർത്തു വെക്കൂ,  എന്റെ മുടിയിഴകളിൽ നീ പലപ്പോഴും തലോടി പ്രണയത്തിന്റെ പൂക്കൾ കൊണ്ട് അലങ്കരിക്കാറുള്ള പോലെ. ആ മുടിപ്പൂക്കളുടെ മണം നീയാസ്വദിക്കുന്ന പോലെ മുടിപ്പൂക്കളുടെ ഗന്ധം ഞാനാവോളം  ആസ്വദിക്കട്ടെ. നിന്റെ പ്രിയപ്പെട്ട മണം ഇനിയില്ല.

അവസാനമായി നിന്റെ ശ്വാസം ഒരുതവണ എന്റെ മുഖത്തേക്ക് ഒരു നേർത്ത കാറ്റ് പോലെ ആഞ്ഞു പതിക്കട്ടെ അതും വഹിച്ചു ഞാൻ യാത്രയാകാം,  ഇനിയൊന്നും നിന്റേതായി എന്റെ ശരീരത്തിന് ജീവൻ നൽകാൻ കഴിയില്ലല്ലോ. ആ വെള്ളത്തുണി മൂടുന്നതിനുമുൻപ്പ് നീ ഒരു രഹസ്യം എന്നോട് വെളിപ്പെടുത്താമോ " നീ ശരിക്കും എന്നെ പ്രണയിച്ചിരുന്നോ? "

ഉത്തരം എനിക്ക് കേൾക്കേണ്ട പതുക്കെ ആ തുണി മുഖത്തേക്ക് ഇടൂ,  തിരിഞ്ഞു നോക്കാതെ നടക്കൂ. നടത്തം വേഗത്തിൽ മുന്നോട്ട് ആകട്ടെ, ചെയ്തു തീർക്കാൻ ഉള്ളതൊക്കെ തീർത്തതിന് ശേഷം എനിക്ക് ചിലതൊക്കെ പറയാൻ ഉണ്ട് ആരും കേൾക്കാതെ ഒരിളം കാറ്റായി ചെവിയിൽ വന്നു മൂളി കേൾപ്പിക്കാം,  അല്ലെങ്കിൽ പറയാൻ ഉള്ള രഹസ്യം ഒരു മഴയായ് നിന്നെ ഞാൻ തണുപ്പിക്കാം,  അതല്ലെങ്കിൽ നീ വാ ... ആ പഴയ നീർമാതാളത്തിന്റെ ചുവട്ടിൽ നമുക്കൊരുമിച്ചു അവിടെ നീർമാതളപ്പൂക്കൾ പെറുക്കി ആ കാവിനു പുറത്തു ഇരിക്കാം.  എനിക്കു പറയാനുള്ളതൊക്കെ അവർ പറയട്ടെ.

--- അശ്വതി വാര്യർ ---
#Love #lust #death @ultimatetruth #loveandloveonly #AswatyWarrier
#thewomenwithlove #dieforlove


Comments

Popular posts from this blog

മേഘമൽഹാർ

ഭ്രാന്തന്റെ ചങ്ങല